ശിശുവികാസം


  കുട്ടികളുമായി ഫലപ്രദമായി ഇടപഴകുന്നതിനും അവരുടെ വികാസത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ശിശുവികാസത്തെ കുറിച്ചുള്ള ശാസ്ത്രീയമായ ധാരണ നമുക്ക് ആവശ്യമാണ്.

വളര്‍ച്ചയും വികാസവും

ശിശുവിന്റെ വളര്‍ച്ചയും വികാസവും ഒന്നല്ല.
  • വളര്‍ച്ച എന്നത് ശരീരത്തിനുണ്ടാവുന്ന അളവുപരമായ മാറ്റമാണ്. എന്നാല്‍ വികാസം വ്യക്തിത്വത്തിന്റെ വിവിധ മേഖലകളിലുണ്ടാവുന്ന അളവുപരവും ഗുണപരവുമായ മാറ്റമാണ്
  • വളര്‍ച്ച എന്നത്  ഒരു നിശ്ചിതപ്രായം വരെയുണ്ടാകുന്ന മാറ്റമാണ്. എന്നാല്‍ വികാസം എന്നത് ജീവിത്തിലുടനീളം നടക്കുന്ന  മാറ്റമാണ്
  • വളര്‍ച്ച അളക്കാനാവുന്ന മാറ്റമാണ്. വികാസമെന്നത്  നിരീക്ഷിക്കാനാവും. എന്നാല്‍ പൂര്‍ണമായും അളക്കുക പ്രയാസമാണ്.
  • വളര്‍ച്ച കോശവിഭജനത്തിന്റെ ഫലമാണ്. വികാസമെന്നത് ശാരീരികമാറ്റത്തോടൊപ്പം മറ്റു പല മേഖലകളിലുമുള്ള മാറ്റമാണ്.

വികാസമേഖലകള്‍

വികാസം ഒട്ടേറെ മേഖലകളിലുണ്ടാവുന്ന മാറ്റമാണ്. അതുകൊണ്ട് വിവിധ വികാസമേഖലകളിലുള്ള മാറ്റമായാണ് വികാസത്തെ കുറിച്ച് പഠിക്കുക പതിവ്. ഇവ പ്രധാനമായും താഴെ ചേര്‍ത്തവയാണ്.
  • ശാരീരികം (തോംസണ്‍, ഹര്‍ലോക്ക്)
  • വൈജ്ഞാനികം (പിയാഷെ, ബ്രൂണര്‍, വിഗോട്സ്കി)
  • വൈകാരികം (ബ്രിഡ്ജസ്, ബെന്‍ഹാം)
  • സാമൂഹികം (എറിക്സണ്‍, ബന്ദൂര)
  • ഭാഷാപരം (ചോംസ്കി, വിഗോട്സ്കി, ബ്രൂണര്‍)
  • നൈതികം (കോള്‍ബര്‍ഗ്)

ശാരീരികവികാസം

ശാരീരികവികാസം എന്നത് ശാരീരികാവയവങ്ങളുടെ വലിപ്പം, ആകൃതി, മറ്റു സവിശേഷതകള്‍ എന്നിവയില്‍ വരുന്ന കാലാനുസൃതമായ മാറ്റമാണ്. പ്രധാനമായും ഉയരം, ഭാരം, ശാരീരിക അനുപാതത്തിലുള്ള മാറ്റം, ബാഹ്യവും ആന്തരികവുമായ അവയവങ്ങളില്‍ വരുന്ന മാറ്റം, അസ്ഥി-പല്ല്-പേശി എന്നിവയില്‍ വരുന്ന മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ശാരീരികമാറ്റത്തിന് ചില പൊതുസവിശേഷതകള്‍ കാണാവുന്നതാണ്.
  • സ്ഥൂലചലനങ്ങളില്‍ നിന്ന് സൂക്ഷ്മചലനങ്ങളിലേക്ക്
  • സ്ഥൂലപേശികളില്‍നിന്ന് സൂക്ഷ്മപേശികളിലേക്ക്
  • ശിരോഭാഗത്തുനിന്ന് പാദങ്ങളിലേക്ക്
  • അധികോര്‍ജവിനിമയത്തില്‍നിന്ന് ലഘുപ്രയത്നത്തിലേക്ക്...

a) ഉയരം, ഭാരം

  • ജനിക്കുമ്പോള്‍ ഉയരം ഏതാണ്ട് 50 സെ.മീ. , ഭാരം 3 കി.ഗ്രാം
  • ആദ്യ രണ്ടുവര്‍ഷങ്ങള്‍ ധൃതഗതിയിലുള്ള മാറ്റം
  • 5 വയസ്സോടെ ഭാരം അഞ്ച് ഇരട്ടിയായും ഉയരം ഇരട്ടിയായും മാറുന്നു
  • കൗമാരത്തില്‍ തീവ്രമായ വളര്‍ച്ച; പെണ്‍കുട്ടികളില്‍ കൂടുതല്‍
  • 18 വയസ്സോടെ പരമാവധി വളര്‍ച്ച കൈവരിക്കുന്നു
  • തലച്ചോറിന്റെ വലര്‍ച്ച - 4 വയസ്സില്‍ 80%, 8 വയസ്സില്‍ 80%, 20 വയസ്സില്‍ 90%

b) ശാരീരികാനുപാതം

  • ജനനത്തില്‍ തലക്ക് ശരീരത്തിന്റെ 1/4 ഭാഗം
  • കൗമാരത്തോടെ 1/8 ഭാഗം

c) എല്ല്, പല്ല്

  • ചെറുപ്പത്തില്‍ എല്ല് ചെറുത്, മൃദു, രക്തപ്രവാഹം കൂടുതല്‍
  • 2 വയസ്സോടെ പാല്‍പ്പല്ല് മുഴുവനും
  • 5 വയസ്സോടെ സ്ഥിരം പല്ല്
  • (17-25) വയസ്സോടെ wisdom teeth- 4 എണ്ണം

d) ആന്തരികാവയവങ്ങള്‍

  • നാഡീവ്യവസ്ഥ - 4 വയസ്സുവരെ നാഡീകോശങ്ങള്‍ തീവ്രമായി വളരുന്നു. തുടര്‍ന്ന് വേഗത കുറയുന്നു.
  • പേശി - ജനനശേഷം പുതിയ പേശീനാരുകള്‍ ഉണ്ടാവുന്നില്ല. ഉള്ളവയുടെ ശക്തി കൂടുന്നു, വലിപ്പം കൂടുന്നു, രൂപം മാറുന്നു
  • ശ്വസനവ്യവസ്ഥ,  രക്തപര്യയനവ്യവസ്ഥ - ശ്വാസകോശംവും ഹൃദയവും ജനനഘട്ടത്തില്‍ ചെറുത്. കൗമാരത്തോടെ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു
  • ദഹനവ്യവസ്ഥ - ജനനസമയത്ത് ട്യൂബ് രൂപത്തില്‍. പിന്നീട് ബോളിന്റെ രൂപത്തിലേക്ക്
  • പ്രത്യുല്പാദനാവയവങ്ങള്‍ - ജനനത്തില്‍ ചെറുത്. കൗമാരത്തോടെ തീവ്രവളര്‍ച്ചയിലേക്ക്

വൈജ്ഞാനിക വികാസം

കുട്ടികളുടെ വൈജ്ഞാനികവികാസം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായി വിദ്യാഭ്യാസഗവേഷകന്‍മാര്‍ സിദ്ധാന്തിക്കുന്നു.

    വൈകാരിക വികാസം

    a) ആദിബാല്യം / ശൈശവം
    • ജനനം തൊട്ട് പലതരം വികാരങ്ങള്‍
    • ആദ്യകാലത്ത് പൊതുവായ വികാരപ്രകടനം. അതാകട്ടെ ചെറിയ സമയത്തേക്ക്
    • ആറു മാസം വരെ pleasant & unpleasant responses only

    b) കുട്ടിക്കാലം

    • സ്വന്തം സുഖത്തെ ആസ്പദമാക്കി മാത്രം
    • ക്രമേണ തീവ്രത കുറയുന്നു. നിയന്ത്രണം ഉണ്ടായിത്തുടങ്ങുന്നു

    c) കൗമാരം

    • വീണ്ടും വികാരംങ്ങള്‍ തീവ്രത കൈവരിക്കുന്നു
    • പെട്ടെന്നു നിയന്ത്രിക്കാന്‍ പ്രയാസകരമാവുന്നു
    • ഒരു വികാരത്തില്‍നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുന്നു

    d) മുതിര്‍ന്ന ഘട്ടം

    • വൈകാരികപക്വത കൈവരിക്കുന്നു
    • സമൂഹത്തിന് യോജിച്ച രീതിയില്‍ വികാരം പ്രകടിപ്പിക്കാനാവുന്നു
    • വികാരം മറച്ചുവെക്കാനും സാധിക്കുന്നു
    • ചിന്ത, യുക്തി എന്നിവ ഉപയോഗിക്കുന്നു

    സാമൂഹ്യവികാസം


    എറിക് എറിക്സണ്‍ (Eric Erikson) 8 മനോസാമൂഹ്യ വികാസഘട്ടങ്ങളെ കുറിച്ചു പറയുന്നു. ഓരോന്നും ഓരോ പ്രതിസന്ധിഘട്ടങ്ങള്‍ ആയാണ് അനുഭവപ്പെടുക.

    1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust )

    - (0-1) വയസ്സ്
    • സ്നേഹം, പരിചരണം, സുരക്ഷിത്വം എന്നിവ ലഭിക്കണം. മറ്റുള്ളവരില്‍ വിശ്വാസം വളരണം.

    2. സ്വേച്ഛാപ്രവര്‍ത്തനം Vs സംശയം ( Autonomy Vs Doubt or Shame )

    - (1-2) വയസ്സ്
    • സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യം. അത് തടയപ്പെട്ടാല്‍ അസ്വാതന്ത്ര്യം അനുഭവപ്പെടുന്നു

    3. സന്നദ്ധത Vs കുറ്റബോധം ( Initiative Vs Guilt )

    - (3-5) വയസ്സ്
    • പുതിയ കാര്യങ്ങള്‍ ചെയ്തുനോക്കാനും പരാജയത്തെ നേരിടാനുമുള്ള കഴിവുകള്‍ വികസിക്കുന്ന ഘട്ടം

    4. കര്‍മോത്സുകത Vs അപകര്‍ഷതാബോധം ( Industry Vs Inferiority )

    -   (6-10) വയസ്സ്
    • കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശേഷികളുടെ വികസനം

    5. സ്വത്വബോധം Vs വ്യക്തിത്വശങ്ക ( Identity Vs Identity confusion )

    - (10-20) വയസ്സ്
    • അവനവനെ കുറിച്ചുള്ള ബോധം വികസിക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്നു

    6. അടുപ്പം Vs ഏകാകിത ( Intimacy Vs Isolation )

    - (20-30) വയസ്സ്
    • മറ്റുള്ളവരുമായി അടുത്തിടപഴകേണ്ട ഘട്ടം. നല്ല പങ്കാളി / സുഹൃത്ത് ആവശ്യമാണ്

    7. ക്രിയാത്മകത Vs മന്ദത ( Creativity Vs Stagnation )

    - (40-50) വയസ്സ്
    • കുഞ്ഞുങ്ങളെ പരിചരിച്ചുകൊണ്ട് അടുത്ത തലമുറക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം

    8. സമ്പൂര്‍ണതാബോധം Vs നിരാശ ( Integrity Vs Despair )

    - (60 നു മുകളില്‍)
    • സ്വന്തം ജീവിതത്തെ തിരിഞ്ഞുനോക്കി വിലയിരുത്തുന്നു. തൃപ്തികരമായി അനുഭവപ്പെട്ടാല്‍ നന്ന്

                                              ഭാഷാവികാസം

    നോം ചോംസ്കി

    • കുട്ടികളില്‍ ജന്മസിദ്ധമായ ഭാഷാഘടകമുണ്ട്
    • ഭാഷ എന്നത് ജീവശാസ്ത്രപരമായി ചിട്ടപ്പെടുന്ന ഒരു സംവിധാനമാണ്
    • കുട്ടിക്ക് സ്വന്തമായി ഭാഷ ഉത്പാദിപ്പിക്കാനുള്ള അസാമാന്യമായ ശേഷിയുണ്ട്
    • അനുകരണത്തിലൂടെയും ആവര്‍ത്തനത്തിലൂടെയും ഭാഷാപഠനം സാധ്യമല്ല
    • 2 മുതല്‍ 12 വയസ്സുവരെയാണ് ഭാഷാപഠനം തീവ്രമായി നടക്കുക
    • പ്രകടമായ തിരുത്തലുകള്‍ ഭാഷാപഠനത്തെ ദോഷകരമായി ബാധിക്കും

    ലവ് വിഗോട്സ്കി

    • ചിന്തയുടെ സംഘാടനത്തിനുള്ള മുഖ്യ ഉപാധിയാണ് ഭാഷ
    • 2 വയസ്സുവരെ ചിന്തയും ഭാഷയും സമാന്തരമായാണ് വികസിക്കുന്നത്
    • 2 വയസ്സിനുശേഷം ഇവ രണ്ടും സംയോജിക്കുന്നു. അതോടെ ഭാഷാശേഷിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ദൃശ്യമാകുന്നു
    • ഭാഷ ഏറ്റവും കരുത്തുള്ള സാംസ്കാരിക ഉപകരണമാണ്. അതുകൊണ്ട് ഭാഷാവികാസം മറ്റു മേഖലകളിലുള്ള വികാസത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു
    • ഭാഷയുടെ വികാസത്തില്‍ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം നിര്‍ണായകമായ പങ്കു വഹിക്കുന്നു

    ജെറോം എസ്. ബ്രൂണര്‍

    • സാമൂഹ്യസാഹചര്യത്തില്‍ നിന്നാണ് കുട്ടി ഭാഷ പഠിക്കുന്നത്
    • ശരിയായ പഠനം ത്വരിതപ്പെടാന്‍ ഭാഷ സഹായിക്കുന്നു
    • ഭാഷയിലൂടെ കുട്ടിയുടെ താത്പര്യത്തെ ഉണര്‍ത്താന്‍ കഴിയും

                              നൈതിക വികാസം

    ലോറന്‍സ് കോള്‍ബര്‍ഗ് (Lawrence Kohlberg)

    കുട്ടികളുടെ നൈതികവികാസത്തെ 6 ഘട്ടങ്ങളടങ്ങിയ 3 തലങ്ങളായി തിരിച്ചു.
    ഇതിന്റെ മുന്നോടിയായി അദ്ദേഹം 11 കഥകള്‍ തയ്യാറാക്കി. പല പ്രായക്കാരോടും ഈ കഥകള്‍ പറഞ്ഞു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിച്ചു.  നൈതികപ്രശ്നങ്ങള്‍ അടങ്ങിയ ആ ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത പ്രായക്കാര്‍ വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. അതിലൊന്ന് കാന്‍സര്‍ രോഗിയായ ഭാര്യയുള്ള ഒരാളെക്കുറിച്ചായിരുന്നു. ഭാര്യ മരണത്തിലേക്കു നീങ്ങുകയാണ്. എന്നാല്‍ ഒരു പ്രത്യേകമരുന്നു നല്‍കിയാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാം. അതിനാകട്ടേ പത്തിരട്ടി വിലയാണ് മരുന്നു കച്ചവടക്കാരന്‍ ചോദിക്കുന്നത്. അയാളുടെ കയ്യില്‍ അതിന്റെ പകുതി തുകയേ ഉള്ളൂ. ആ തുകയ്ക്ക് മരുന്ന് നല്‍കാന്‍ കച്ചവടക്കാരന്‍ തയ്യാറായില്ല. നിവൃത്തികേടു കൊണ്ട് ഒടുവില്‍ അയാള്‍ മരുന്ന് മോഷ്ടിക്കുന്നു. ഭാര്യയുടെ രോഗം മാറ്റുന്നു. ഭര്‍ത്താവിന്റെയും മരുന്നുകച്ചവടക്കാരന്റെയും നടപടികള്‍ ശരിയോ എന്ന ചോദ്യമാണ് കോള്‍ബര്‍ഗ് ഉയര്‍ത്തിയത്. ഈ ഉത്തരങ്ങളെ അപഗ്രഥിച്ചപ്പോഴാണ് വ്യക്തികള്‍ നൈതികബോധത്തിന്റെ വിവിധ പടവുകളിലൂടെ കടന്നുപോകുന്നുവെന്ന് കോള്‍ബര്‍ഗ് കണ്ടെത്തിയത്.
    പ്രായം കൂടുന്നതിനനുസരിച്ച് വ്യക്തികള്‍ക്ക് സ്വയം മികച്ച നിലപാടുകളിലേക്ക് എത്താനാവുന്നതായി കോള്‍ബര്‍ഗിനു കാണാനായി. ബാഹ്യനിയന്ത്രണങ്ങളില്‍ നിന്ന് ആന്തരികനിലപാടുകളിലേക്കുള്ള വളര്‍ച്ചയാണ് അദ്ദേഹം പൊതുവില്‍ കണ്ടത്.

                    പ്രാഗ്-യാഥാസ്ഥിതിക ഘട്ടം ( Pre-conventional stage)

    മൂല്യപരമായ ആന്തരികവത്കരണം നടക്കാത്ത ഘട്ടമാണിത്. അതുകൊണ്ട് ഏറ്റവും താഴ്ന്ന നൈതികബോധത്തിന്റെ ഘട്ടമായി ഇത് കണക്കാക്കപ്പെടുന്നു. ഇതിന് രണ്ട് ഉപഘട്ടങ്ങള്‍ ഉണ്ട്
    a) ശിക്ഷയും അനുസരണയും (Punishment & Obedience)
    • ശാരീരികമായ അനന്തരഫലങ്ങളെ കുറിച്ചുമാത്രം ചിന്തിക്കുന്നു
    • അതിനാല്‍ ശിക്ഷ ഒഴിവാക്കാന്‍ അധികാരികളെ അനുസരിക്കുന്നു
    b) പ്രായോഗികമായ ആപേക്ഷികത്വം (Instrumental relativism)
    • ഭാവിയിലെ നേട്ടം പ്രതീക്ഷിച്ച്  പ്രവര്‍ത്തിക്കുക.
    • വ്യക്തിപരമായ നേട്ടം ആണ് പ്രധാനം. വ്യക്തിപരമായ ഗുണമുണ്ടെങ്കില്‍ നിയമങ്ങള്‍ പാലിക്കാം. ഇല്ലെങ്കില്‍ എന്തിന് നിയമം പാലിക്കണം എന്നു ചിന്തിക്കുന്ന ഘട്ടം. നീതിനിഷ്ഠ എന്നത് ലാഭത്തെ അടിസ്ഥാനമാക്കി വീക്ഷിക്കുന്ന കാലം


    യാഥാസ്ഥിതികഘട്ടം (Conventional stage)

             ഭാഗികമായ ആന്തരികവത്കരണം നടക്കുന്ന ഘട്ടമാണിത്.
    c) അന്തര്‍വൈയക്തിക സമന്വയം (Interpersonal concordance)
    • മറ്റുള്ളവരുടെ പ്രതീക്ഷകള്‍ അനുസരിച്ച് ജീവിക്കുക
    • മറ്റുള്ളവരെ കൊണ്ട് നല്ലതു പറയിക്കാന്‍ ശ്രമിക്കുക
    d) സാമൂഹിക നിയമപാലനം (Social maintanance / Law and order)
    • സാമൂഹിക നിയമങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക
    • നിയമം അനുസരിക്കുക

                                  യാഥാസ്ഥിതിക പൂര്‍വ ഘട്ടം (Post-Conventional stage)

    പൂര്‍ണമായ ആന്തരികവത്കരണം

    e) സാമൂഹിക ഉടമ്പടി പാലനം (Social contract orientation)
    • സമൂഹത്തിന്റെ നിയമങ്ങള്‍ മനുഷ്യനന്മ ഉറപ്പുവരുത്തുന്നേടത്തോളം നല്ലത്
    • നിയമം ആപേക്ഷികം. വ്യക്തികളുടെ ഗുണത്തിന് ഉതകുന്നില്ലെങ്കില്‍ നിയമം തിരുത്തിയെഴുതേണ്ടതുണ്ട്
    f) സാര്‍വജനീന സദാചാര തത്വം (Universal ethical principle)
    • ന്യായം, നീതി, സമത്വം തുടങ്ങിയ സാര്‍വദേശീയ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മന:സാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കല്‍

    Comments

    Popular Posts