മനശാസ്ത്രം

         മനുഷ്യന്റെ മനസ് , മസ്തിഷ്‌കം , പെരുമാറ്റം  എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനഃശാസ്ത്രം വെളിച്ചം വീശുന്നു.
മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും വിശദീകരിക്കുന്നതിൽ സൂക്ഷ്മമായ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിൽ മനഃശാസ്ത്രം ഇതരശാസ്ത്രങ്ങളായ സാമ്പത്തിക ശാസ്ത്രം , രാഷ്ട്ര തന്ത്രം , സാമൂഹിക ശാസ്ത്രം എന്നിവയേക്കാളേറെ വളരെ മുന്നിലാണ്‌. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോർ‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തിൽ  നിന്നും ഏറെ ഭിന്നമാണ്‌. നാഡീശാസ്ത്രമാകട്ടെ  മാനസിക-മസ്തിഷ്ക്കപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌ താനും. അതുകൊണ്ടുതന്നെ ഈ രണ്ട്‌ ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച്‌ കൊണ്ട്‌ രൂപപ്പെട്ടതാണ്‌ ന്യൂറോ സൈക്കോളജി . ഇത്‌ നാഡീപ്രവർത്തനങ്ങളെയും അതിൽ മനസിനുള്ള  സ്വാധീനത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു. പ്രാചീന ഭാഷയിലെ "ആത്മാവ്"  (soul) എന്നർത്ഥമുള്ള "സൈക്ക്‌"(psyche), "പഠനം " എന്നർത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളിൽ നിന്നാണ്‌ സൈക്കോളജി (മനഃശാസ്ത്രം) എന്ന പദമുണ്ടായത്‌.

Comments

Popular Posts